Life is strictly to be awesome...
ജീവിതത്തിൽ ആദ്യമായി കരഞ്ഞപ്പോൾ എനിക്ക് നഷ്ടമായത്
മാതൃത്വത്തിന്റെ കവചങ്ങളും
കാത്തിരിക്കുന്ന കണ്ണുകളും ആയിരുന്നു...
പല്ലുകൾ മുളച്ചപ്പോൾ എനിക്ക് നഷ്ടമായത്
എന്നിലെ നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു...
സൗഹൃദത്തിന്റെ മറയിൽ
കല്ല് പെൻസിൽ കട്ടെദുത്തപ്പൊൽ എനിക്ക് നഷ്ടമായത്
കളവ് അറിയാത്ത സൗഹൃദ ബന്ധങ്ങളായിരുന്നു...
കൗമാരത്തിലെക്കു ഞാൻ കാലെടുത്തുവച്ചപ്പോൾ
എനിക്ക് നഷ്ടമായത്
നിഷ്കളങ്കമായ എൻ ബാല്യമായിരുന്നു...
സ്നേഹിക്കാൻ പഠിച്ചപ്പോൾ എനിക്ക് നഷ്ടമായത്
സ്നേഹം തന്നെയായിരുന്നു....
ഒടുവിലാ പധനിസ്വനത്തിനു കാതോർത്തു കിടന്നപ്പോൾ
എനിക്ക് നഷ്ടമായത് എന്നെ തന്നെയായിരുന്നു...

No comments:
Post a Comment