Life is strictly to be awesome...
ഇതുവരെ അടുക്കള തിണ്ണയിലിരുന്നിട്ടും
ക്ഷമയുടെ പ്രതീകമായ് മാറിയിട്ടില്ലിവൽ...
കിണ്ണത്തിൽ പാലൊഴിച്ചമ്മ നില്ക്കുമ്പോഴും
ക്ഷമയുടെ പ്രതീകമായ് മാറിയിട്ടില്ലിവൽ...
കൂർത്ത നഖത്താലെന്നെ മാന്തിയപ്പോൾ കൂടി
ക്ഷമയുടെ പ്രതീകമായ് മാറിയിട്ടില്ലിവൽ...
ചെറുചൂടു പറ്റി ചുരുണ്ടു കിടക്കവേ
ക്ഷമയുടെ പ്രതീകമായ് മാറിയതോ ഇവൾ...
