Wednesday, 15 October 2014

ആർദ്രമീ മഴ...

Life is strictly to be awesome...

ഇന്നുമോർക്കുന്നു ഞാന്‍ 
അന്നു പെയ്തയാ ചാറ്റുമഴ 
മൃദുലം ഒരു തെന്നല്‍ 
നീയും പിന്നെ ഞാനും...

വാനമീ മണ്ണിനെ 
നീര്‍ തുള്ളിയാൽ  
ആർദ്രം ചുംബിക്കവേ 
നടന്നു നാം ഇത്തിരി ദൂരം 
ഒരു കുടക്കീഴിലായ്...

മഴ കനക്കുന്നു, മണ്ണിനെ മാരിയാല്‍ 
ആർത്തുകപുൽകുന്നു വാനം 
ഒരു കടത്തിണ്ണയില്‍ 
കാത്തു നിന്നു നാം 
ഈ മഴത്തോരുവാന്‍...

നിന്‍ കവിൾത്തടത്തിൽ  
തെന്നലായിരം മുത്തുമണികള്‍ 
മഴത്തുള്ളികള്‍...

തരളമാ മിഴിയിണകള്‍ 
കാറ്റിനൊത്തുലയുമാ കുറുനിരകള്‍ 
നനഞ്ഞു ഞാന്‍ മഴയില്‍...

എത്തിയെന്‍ കൈയില്‍ മെല്ലെ 
വച്ചു നീട്ടവേ മധുരമെന്‍ വിരലുകളില്‍ 
ആര്ദ്രേി, നിന്‍ വിരലുകള്‍ മുട്ടവേ 
എത്തി ഞാനെതോ സ്വർഗം...

പെയ്തുതോര്ന്നു് മഴ 
നീയും പോയറഞ്ഞെങ്കിലും 
നിന്നു ഞാനിവിടെയീവഴിവക്കിലായ്...

കാത്തുനില്ക്കാം സഖി നീ എത്തുവോളം 
ഈ വഴിത്താരയില്‍ ഏകനായ് ഞാന്‍ 
ഇനിയിങ്ങു മൃതിയിങ്ങു വന്നുമെങ്കില്‍ 

ഈ മണ്ണിലായ് ഞാന്‍ അലിഞ്ഞിരിക്കാം...

1 comment:

  1. ഇനിയിങ്ങു മൃതിയിങ്ങു വന്നുമെങ്കില്‍

    ഈ മണ്ണിലായ് ഞാന്‍ അലിഞ്ഞിരിക്കാം. ishtamayi............

    ReplyDelete